പി.വി.അന്‍വര്‍ എം.എല്‍.എ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജന. സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അന്‍വറിന്റെ തൃണമൂല്‍ പ്രവേശം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന് തൃണമൂൽ കോൺഗ്രസ്. നാളെ മമതാ ബാനർജിക്കൊപ്പം കൊൽക്കത്തയിൽ വാർത്താ സമ്മേളനം നടത്തിയേക്കും. മമതയെ അന്‍വര്‍ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂല്‍ പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്ററായി നിയോഗിച്ചെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിന് നിയമപരമായി തടസ്സമുണ്ട്. കേരളത്തില്‍ ടി.എം.സിയെ ഏകോപിപ്പിക്കുന്ന ചുമതല ഏറ്റെടുത്തെന്നും അന്‍വര്‍.
നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസും ലീഗും അന്‍വറിനെ പാര്‍ട്ടിയിലെടുക്കുന്നതില്‍ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. മാത്രമല്ല അന്‍വര്‍ നിലപാട് തിരുത്തിയാല്‍ സ്വീകരിക്കാമെന്ന് പല നേതാക്കളും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത്.