in-kochi-nettur-a-student-o

കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ ഒഴുക്കിൽ പെട്ട് കാണാതായി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ ആണ് ഒഴുക്കിൽ പെട്ടത്. ഫയർഫോഴ്സും എൻ ഡി ആർ എഫും തിരച്ചിൽ തുടരുന്നു. രാവിലെ ആറരയോടെയാണ്  പതിനാറുകാരി ഫിദ നെട്ടൂർ കായലിൽ ഒഴുക്കിൽ പെട്ടത്. ഭക്ഷണമാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി വള്ളവും വലയുമായി തിരച്ചിൽ ആരംഭിച്ചു. പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പതിനൊന്നരയോടെ എൻ.ഡി.ആർ,എഫ് സംഘവും സ്ഥലത്തെത്തി.

 

നെട്ടൂർ കായലിൽ ശക്തമായ ഒഴുക്കുള്ള തിനാൽ തിരച്ചിൽ ദുഷ്കരമാണ്. അപകടം സംഭവിച്ച സ്ഥലത്തും കുട്ടി ഒഴുകി എത്താൻ സാധ്യതയുള്ള ഭാഗങ്ങളിലുമാണ് തിരച്ചിൽ തുടരുന്നത്. നിലമ്പൂർ സ്വദേശികളായ ഫിറോസ്ഖാൻ ഫാത്തിമ മുംതാസ് ദമ്പതികളുടെ മൂത്തമകളാണ് ഫിദ. കുടുംബം ഒന്നര മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 

ENGLISH SUMMARY:

In Kochi Nettur, a student of Plus Two fell into the lake and went missing