വയനാട് ഉൾപ്പെടെ എട്ടു ജില്ലകളിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലത്തും, പത്തനംതിട്ടയിലും രാത്രി മഴ ലഭിച്ചിരുന്നു. ആലപ്പുഴയില്‍ രാത്രിയും പുലര്‍ച്ചെയും ഇടവിട്ട് മഴ ലഭിച്ചു.
ENGLISH SUMMARY:
Rain alert in eight districts including Wayanad. Yellow alert has been declared in Wayanad, Kozhikode, Malappuram, Palakkad, Ernakulam, Kottayam, Idukki and Pathanamthitta districts.