കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിന്. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരും നാളെ സൂചന സമരം നടത്തും. ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്നു കെഎംപിജിഎ അറിയിച്ചു. നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്നു കെഎംപിജിഎ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട് . സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാവശ്യം.
അതേസമയം, കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി ആശങ്ക. കേസില്‍ അധികൃതര്‍ പരാജയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എല്ലാ ശാഖകളുമായും കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും
ഇതിനിടെ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായി. പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കെട്ടിടമാണ് അടിച്ചുതകര്‍ത്തത്. നാല്പത് പേരിലധികമുള്ള സംഘം പ്രതിഷേധക്കാരെയും പൊലീസുകാരെയും ആക്രമിച്ചു. പൊലീസിന് നേരെയും ആക്രമണമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.