വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഇത്തവണ ഒരു മാറ്റമുണ്ട്. ഓണം ഇത്തവണ പോക്കറ്റ് പൊള്ളിക്കുമെന്ന് സ്പ്ളൈക്കോ തന്നെ സർക്കാറിനെ അറിയിച്ചിരിക്കുകയാണ്. വിലക്കയറ്റം തടയാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ അവകാശവാദം. എന്താണ് വിപണിയിലെ അവസ്ഥയെന്ന് നോക്കാം.  

അരിയുടെ വില അറിയാൻ മൊച്ചക്കച്ചവടക്കാരനായ സുകുവിനെ ആണ് ആദ്യം കണ്ടത്. അരി ഭീകരനായി തുടങ്ങിയിട്ടില്ല.  അപ്പോൾ പിന്നെ സവാളയുടെ വില കൂടാനുള്ള കാരണം എന്തായിരിക്കും. സവാള കച്ചവടം നടത്തുന്ന വിജയകുമാറിനെ കണ്ടപ്പോൾ കാര്യം പിടിക്കിട്ടി.  നാലഞ്ച് മാസം മുൻപ് അഞ്ഞൂറ് വരെ ഉയർന്ന് അടുക്കളയിൽ നിന്ന് അമ്മമാർ ഇറക്കിവിട്ട വെളുത്തുള്ളി വീണ്ടും തുടങ്ങിയിട്ട് ഭയപ്പെടുത്താൻ. ഓണം വരുമ്പോൾ വില ഉയരുമെന്ന് കരുതി സംഭരിച്ചുവയ്ക്കാൻ സാധാരണക്കാരന് ആവില്ലല്ലോ. 

ENGLISH SUMMARY:

Harsh Onam awaits Keralites as vegetable prices continue to soar