ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സപ്ലൈക്കോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സപ്ളൈക്കോയിൽ കൂടുതൽ സാധനങ്ങൾ എത്തിച്ച് വിപണി ഇടപെടലിനാണ് തുക. വിപണി ഇടപെടലിനുള്ള ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിൽ നൂറു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതത്തിന് പുറമേ 120 കോടി രൂപ കൂടിയാണ് ഇപ്പോൾ അധികമായി അനുവദിച്ചിരിക്കുന്നത്. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് സപ്ളൈക്കോ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.