scientists

വയനാടും വിലങ്ങാടും ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ ഇനി മനുഷ്യവാസം അപകടകരമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍. നാല്‍പ്പത് ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്ന് പ്രശസ്ത പരിസ്ഥിതി വിദഗ്ധന്‍  ഡോ.സി.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജീവനും സ്വത്തിനും മികച്ച ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന സുരക്ഷിത സ്ഥലങ്ങളാവണം പുനരധിവാസത്തിന് തിരഞ്ഞെടുക്കേണ്ടതെന്നും അഭിപ്രായം ഉയരുന്നു. 

 

ചൂരല്‍മല , മുണ്ടെകൈ, വിലങ്ങാട് പ്രദേശങ്ങളില്‍ ഏതെങ്കിലും ഇടം ഇനി മനുഷ്യവാസത്തിന് പറ്റുംവിധം പുനര്‍നിര്‍മിക്കാനാകുമോ ? പരിസ്ഥിതി ശാത്രജ്ഞര്‍ നല്‍കുന്ന ഉത്തരം ഇതാണ്. 

പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുമ്പോള്‍ പ്രദേശത്തിന്‍റെ സുരക്ഷക്കാവണം മുന്‍ഗണന..  അപകട സാധ്യതാ മേഖലകളെ തരംതിരിച്ചുവേണം വീട് നിര്‍മിക്കുന്നതിനും കൃഷിക്കും കച്ചവടത്തിനും മറ്റുമുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍. ദേശീയഭൗമശാത്ര പഠന കേന്ദ്രത്തിന്‍റേയും ഐ.എസ്.ആര്‍.ഒയുടെയും പഠനങ്ങളുടെയും മാപ്പുകളുടെയും അടിസ്ഥാനത്തില്‍ വേണം പശ്ചിമഘട്ടത്തിലെ അപകടമേഖലകള്‍ നിര്‍ണയിക്കേണ്ടതെന്നും അഭിപ്രായം ഉയരുന്നുണ്ട്. 

ENGLISH SUMMARY:

Environmental scientists say that the places where Wayanad and Vilangad landslides are now dangerous for human habitation