ഡോക്ടർമാരുടെ പണിമുടക്കിൽ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭിച്ചു. സർക്കാർ , സ്വകാര്യ ആശുപത്രികളിൽ ഒപി സേവനവും , അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി. രാവിലെ മുതൽ ചികിത്സ തേടിയെത്തിയ രോഗികൾ വലഞ്ഞു.
കൊൽത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടി സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും തെരുവിലറങ്ങി.
സർക്കാർ ഡോക്ടർമാരും ജൂണിയർ ഡോക്ടർമാരും നഴ്സുമാരുടെ സംഘടനകളും മെഡിക്കൽ വിദ്യാർഥികളും പണിമുടക്കിയതോടെയാണ് ആരോഗ്യമേഖല സ്തംഭിച്ചത്. ഒപികൾക്ക് മുമ്പിൽ രോഗികളുടെ ദുരിത കാഴ്ചകളാണ്. പലർക്കും മടങ്ങി പോകേണ്ടി വന്നു.
അത്യാവശ്യക്കാർക്ക് അത്യാഹിത വിഭാഗത്തിൽ ചികിൽസ നൽകി. വിവിധ ആശുപത്രികൾക്ക് മുമ്പിൽ ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധമിരമ്പി.
ആർ സി സി , ശ്രീ ചിത്ര തുടങ്ങിയ സ്ഥാപനങ്ങളേയും പണിമുടക്ക് സാരമായി ബാധിച്ചു. നാളെ രാവിലെ ആറു വരെയുണ് സമരം.