പശ്ചിമഘട്ടത്തിലെ പ്രകൃതിദുരന്ത സാധ്യതാപ്രദേശങ്ങള്‍ പ്രത്യേകമായി നോട്ടിഫൈ ചെയ്യണമെന്ന ആവശ്യം ഉയരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ അതിജീവിച്ചവരെ നഗരപ്രദേശങ്ങള്‍ക്ക് അടുത്ത് പുനരധിവസിപ്പിക്കണം, ഓരോ വ്യക്തിയുടെയും ആവശ്യം അറിഞ്ഞാവണം വീടുള്‍പ്പെടെ നല്‍കേണ്ടതെന്നും പരിസ്ഥിതി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒരുനാടാകെ ഒഴുകിപ്പോയ ദുരന്തത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുക എളുപ്പമല്ല. ഇതിന് മുന്‍പ് കേരളം കണ്ടിട്ടില്ലാത്തത്ര സങ്കീര്‍ണമായ സാഹചര്യമാണ്ചൂരല്‍മല– മുണ്ടകൈ ഉരുള്‍പൊട്ടല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പലകുടുംബങ്ങളിലും ഒന്നോ രണ്ടോ പേര്‍മാത്രമെ അവശേഷിക്കുന്നുള്ളൂ അതിനാല്‍തന്നെ പൊതു പ്ലാനിന് പകരം ഓരോ അതിജീവിതരുടെയും ആവശ്യം കണക്കിലെടുത്താവണം പുനരധിവാസം.
പുനരധിവസിപ്പിക്കുമ്പോള്‍ സ്്കൂള്‍, ആശുപത്രി , മാര്‍ക്കറ്റുകള്‍ എന്നിവ അടുത്തുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുക്കണം. പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങള്‍ നോട്ടിഫൈചെയ്യണം. നഗരാസൂത്രണം, കാലാവസ്ഥാ, പരിസ്ഥിതി, ആരോഗ്യം തുടങ്ങി ആര്‍ക്കിടെക്ച്ചര്‍വരെയുള്ള മേഖലകളില്‍ പരിശീലനം നേടിയവരാകണം പുനരധിവാസ പ്ലാന്‍തയാറാക്കേണ്ടതെന്നും ആവശ്യം ഉയരുകയാണ്.