നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. മുളങ്ങാശേരി സ്വദേശി സാബുവാണ് മരിച്ചത്. റൂറല്‍ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികില്‍സയ്ക്കായി അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചുവെന്നും സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുതെന്നും കുറിപ്പിലുണ്ട്. ബാങ്ക് സെക്രട്ടറിക്കും ജീവനക്കാര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.