ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ വക്കീല്‍ നോട്ടിസുമായി എന്‍.പ്രശാന്ത് ഐ.എ.എസ്. ശാരദ മുരളീധരന്‍, എ.ജയതിലക്, കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നോട്ടിസ്. താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടിസിലെ ആവശ്യം. വ്യാജരേഖ നിര്‍മിച്ചെന്നടക്കം ആരോപിച്ചാണ് എ. ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടിസ് നല്‍കിയത്. അതേസമയം, നോട്ടിസ് കിട്ടിയില്ലെന്ന് ശാരദ മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു.