സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് പ്രമുഖ നടി മൊഴി നല്‍കിയതായി ഹേമ കമ്മിറ്റി. ഡബ്ലിയുസിസിയുടെ സ്ഥാപകരിലൊരാളായ നടിയുടെ നിലപാട് ദുരുദ്ദേശ്യത്തോടെയെന്നും കമ്മിറ്റി. റോളുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടി കരുതിക്കൂട്ടി തെറ്റായ മൊഴി നല്‍കി. മറ്റ് ഡബ്ലിയുസിസി അംഗങ്ങളെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നും കണ്ടെത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന മൊഴികളാണുള്ളത്. അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നു. അഡ്ജസ്റ്റ്മെന്‍റ് എന്നും കോംപ്രമൈസ് എന്നുമാണ് ഇതിന് വിശേഷണം. വഴങ്ങുന്ന നടിമാരെ വിളിക്കുന്നത് പ്രത്യേക കോഡിലെന്നും കമ്മിറ്റി.
സിനിമാമേഖലയിലെ ചൂഷകരില്‍ പ്രമുഖരുമുണ്ടെന്ന് മൊഴി. സത്യം വെളിപ്പെടുത്തിയാല്‍ ഇവരുടെ പ്രതികാരം നേരിടണം. സിനിമയില്‍ വിലക്കും, ഫാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കും ഉണ്ടാകും. എതിര്‍ക്കുന്നവരെ വിലക്കാന്‍ പവര്‍ ഗ്രൂപ്പ്. സ്ത്രീകള്‍ക്ക് സംഘടനയ്ക്കുള്ളില്‍ പരാതി ഉന്നയിക്കാന്‍ പേടി. പരാതി ഉന്നയിച്ചാല്‍ ഉള്ളടക്കം നാട്ടിലെങ്ങും പാട്ടാകും. വിവരങ്ങള്‍ കരുത്തരായവര്‍ക്ക് ചോര്‍ന്നുകിട്ടും.
തൊഴിലിടത്ത് സ്ത്രീകള്‍ തനിച്ച് താമസിക്കുന്നത് സുരക്ഷിതമല്ല. മദ്യപിച്ചെത്തുന്ന പുരുഷന്‍മാര്‍ ഹോട്ടല്‍ മുറിയുടെ വാതിലില്‍മുട്ടും. തുറക്കാന്‍ വിസമ്മതിച്ചാല്‍ ബലം പ്രയോഗിക്കും. പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥ. കുടുംബാംഗങ്ങള്‍ പോലും ആക്രമണത്തിന് ഇരയാവുമെന്ന് ഭയം. പൊലീസിനെ സമീപിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകും.
ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ ഷൂട്ടിങ് സമയത്ത് പീഡനം. 17 തവണവരെ ഷോട്ട് റിപ്പീറ്റ് എടുപ്പിക്കുന്നു. ഷൂട്ടിങ് പകുതിയായപ്പോള്‍ നഗ്നരംഗത്തിന് നിര്‍ബന്ധിച്ചെന്ന് നായികാനടി. ലിപ് ലോക് രംഗവും അര്‍ധനഗ്ന രംഗവും ഷൂട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു. സിനിമ ഉപേക്ഷിച്ചപ്പോള്‍ വിഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍റെ ഭീഷണി.
ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് തെറ്റല്ലെന്ന് ചില സ്ത്രീകള്‍. ചിലരുടെ അമ്മമാരുടെ മൗനം ഞെട്ടിക്കുന്നതെന്ന് കമ്മിറ്റി. ചൂഷണം സിനിമയില്‍ മാത്രമല്ലെന്ന് ചില പുരുഷന്‍മാരുടെ ന്യായം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം നിര്‍ബന്ധമല്ലെന്ന് കമ്മിറ്റിയംഗം ശാരദ. പ്രേക്ഷകരുടെ താല്‍പര്യവും ബിസിനസും പരിഗണിക്കണമെന്ന് നിലപാട്. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്ന് കമ്മിറ്റി. നിയമങ്ങളും നടപടികളും കര്‍ശനമാക്കണം