സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന അനധികൃത വാട്സപ്പ് ലോട്ടറി മാഫിയക്ക് പൊലീസിന്‍റെയും ലോട്ടറി വകുപ്പിന്‍റെയും ഒത്താശ. അനധികൃത ലോട്ടറി വില്‍പന നടത്തുന്ന ഗ്രൂപ്പുകളുടെയും നടത്തിപ്പുകാരുടെയും വിവരങ്ങള്‍ തെളിവുകള്‍ സഹിതം പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും പേരിന് പോലും നടപടിയില്ല.
കൊല്ലം പൂയപ്പള്ളി സ്വദേശി നിഷാദ് 2023 ഏപ്രിലില്‍ ആരംഭിച്ചതാണ് ഈ വാട്സപ്പ് ലക്കിഡ്രോ ഗ്രൂപ്പ്. ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ നറുക്കെടുപ്പിന്‍റെ എണ്ണം സെഞ്ചുറി തികച്ചു. ബംപര്‍ നൂറാം നറുക്കെടുപ്പിന് ഒന്നാംസമ്മാനം ഒരു ലക്ഷം രൂപ. ടിക്കറ്റ് വില 1180 രൂപ. 347 അംഗങ്ങളുള്ള ഗ്രൂപ്പില്‍ വിറ്റഴിച്ചത് നൂറ് ടോക്കണുകള്‍.
ഇതേ ഗ്രൂപ്പില്‍ തൊണ്ണൂറാം നറുക്കെടുപ്പെത്തിയപ്പോള്‍ ഗ്രൂപ്പിനെതിരെ ലോട്ടറി തൊഴിലാളികള്‍ പൊലീസിനും വകുപ്പിലും പരാതി നല്‍കി. നറുക്കെടുപ്പിന്‍റെ വീഡിയോ നടത്തിപ്പുകാരുടെ വിവരങ്ങള്‍ സഹിതമുള്ള തെളിവുകളും കൈമാറി. പരാതി വാങ്ങിയ ഏമാന്‍മാര്‍ രണ്ടാഴ്ച പിന്നിടുമ്പോളും അതിന്‍മേല്‍ അടയിരിപ്പാണ്.
ചെയര്‍മാന്‍, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്
അങ്ങനെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പില്‍ ഇന്ന് 102ആം നറുക്കെടുപ്പാണ്.
സമാന്തര ലോട്ടറികളെടുത്ത് പണം പോകുന്നവര്‍ നാണക്കേട് കാരണം പരാതിപെടാത്തതും ലോട്ടറി മാഫിയയ്ക്ക് വളമാകുന്നു.