chooralmala

വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചതിൽ കടുത്ത നിരാശയിലാണ് മുണ്ടക്കൈ-ചൂരൽമല നിവാസികളും  കച്ചവടക്കാരും. ഒരു വർഷത്തിന് പകരം  അഞ്ചുവർഷം നൽകിയാലും ബാധ്യത തീർക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. മൊറട്ടോറിയം പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ടി സിദ്ദിക് എംഎൽഎ തീരുമാനം പുന പരിശോധിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. 

 

ചെറുകിട വായ്പകൾ എടുത്ത സാധാരണക്കാരുടെ വാക്കുകളാണ് ഈ കേട്ടത്. വൻതുക വായ്പയെടുത്ത കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണ്. മൊറട്ടോറിയം യാതൊരു ഗുണവും ചെയ്യില്ലെന്ന് ടി സിദ്ദിഖ് എം എൽ എ. വായ്പ പൂർണമായും എഴുതിത്തള്ളുകയാണ് വേണ്ടത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്.

ENGLISH SUMMARY:

one year moratorium on loans to disaster victims bankers committee decision