kifbi

നാളെ നടക്കുന്ന മുംബൈ മാരത്തണ്‍ ഓടുന്നവരില്‍ കിഫ്ബി സിഇഒ  കെ.എം. എബ്രഹാമും. മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തിന്‍റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എം.എബ്രഹാം മാരത്തണില്‍ പങ്കെടുക്കുന്നത്. മാരത്തണിനൊരുങ്ങുന്ന കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി ജഴ്സിയും പതാകയും കൈമാറി. ഉരുള്‍പൊട്ടലിന്‍റെ ദുരിതം പേറുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന സന്ദേശമുള്ള ജഴ്സിയും പതാകയുമാണ് മുഖ്യമന്ത്രി നല്‍കിയത്.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെ വയനാടിന് കൈത്താങ്ങാവാം. ഈ സന്ദേശവുമായാണ് വയനാട് പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണ കണ്‍സള്‍ട്ടന്‍സി കിഫ്കോണിന്‍റെ ചെയര്‍മാന്‍ കൂടിയായ കെഎം എബ്രഹാം 42 കിലോമീറ്റര്‍ മുംബൈ ഫുള്‍ മാരത്തണിനെത്തുന്നത്.  പ്രകൃതിദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകാന്‍ ക്ലിക്ക് ചെയ്യുക

ENGLISH SUMMARY:

K.M. Abraham, the CEO of KIIFB, will also be among the participants running in tomorrow's Mumbai Marathon