rescued-from-a-gang-N

കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടി തസ്മീത്തിനെ കണ്ടെത്തുമ്പോള്‍ ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിയനിലയിലായിരുന്നു. തങ്ങളുടെ കുട്ടിയെന്ന അവകാശവാദവുമായി ഒരു സംഘം ഒപ്പമുണ്ടായിരുന്നു. കൂടുല്‍ ചോദ്യംചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പിന്‍മാറി. വിശാഖപട്ടണത്തെ മലയാളി കൂട്ടായ്മയാണ് ട്രെയിനില്‍ പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്ന കുട്ടിക്ക് ഭക്ഷണം കൊടുത്തു. മലയാളി കൂട്ടായ്മ കുട്ടിയെ ആര്‍പിഎഫിനെ ഏല്‍പിച്ചു. നാളെ രാവിലെ ചൈല്‍ഡ് ലൈനിന് കൈമാറും. കേരള പൊലീസ് വിശാഖപട്ടണത്തേക്ക് ഉടന്‍ തിരിക്കും. തസ്മീത്തിനെ കണ്ടെത്തിയത്  37 മണിക്കൂറിനുശേഷം.

 

ഇന്നലെ രാവിലെ ഒന്‍പതരമുതല്‍ കഴക്കൂട്ടത്ത് നിന്ന് കാണതായ തസ്മിദ് തംസും എവിടെയന്ന ചോദ്യത്തിനാണ് 37 മണികൂറിന് ശേഷം വിശാഖപ്പട്ടണത്ത് ഉത്തരമായത്. ഇന്നലെ രാവിലെ 8ന് കഴക്കൂട്ടത്തെ വാടകവീട്ടില്‍ കുട്ടിയും സഹോദരങ്ങളും തമ്മിൽ വഴക്ക് ഉണ്ടാകുന്നു. ‌പിന്നാലെയാണ് പതിമൂന്നുകാരിയെ കാണാതാകുന്നത്. തിരുവന്തപുരത്തുനിന്നു കന്യാകുമാരിയിലും തുടർന്നു ചെന്നൈയിലും എത്തിയ പെൺകുട്ടി ഗുവാഹത്തിയിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. 

നെയ്യാറ്റിന്‍കര സ്വദേശി ബബിത ഇന്നലെ കുട്ടിയെ ട്രെയിനില്‍ കണ്ടെതായി ഇന്ന് പുലര്‍ച്ചെ ഫോട്ടോ സഹിതം കഴക്കൂട്ടം പൊലീസിനെ അറിയിച്ചതോടെ രാവിലെ തന്നെ പൊലീസ് സംഘം കന്യാകുമാരിയിലെത്തി.  കുട്ടിയെ സ്റ്റേഷന് പുറത്തു കണ്ടതായി ഓട്ടോ ഡ്രൈവര്‍ പറഞ്ഞെങ്കിലും കുട്ടി സ്റ്റേഷന് പുറത്തേക്ക് പോയതായി  സിസിടിവിയില്‍ വ്യക്തമായി. മുപ്പതോളം പേർ മാത്രമാണ് കന്യാകുമാരിയിൽ ഇറങ്ങിയതെന്നും ഒറ്റക്ക് ഒരു കുട്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും പത്തനാപുരം സ്വദേശി സുൽഫിക്കർ പറഞ്ഞതോടെ കുട്ടി അതിന് മുന്‍പില്‍ ട്രെയിനില്‍ നിന്ന്് ഇറങ്ങിയെന്ന് സംശയമുയര്‍ന്നു . 

 

നാഗര്‍കോവിലില്‍ കുട്ടിയിറങ്ങിയതായുള്ള സംശയത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഐലന്‍റ് എക്സ്പ്രസില്‍ നിന്നും പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ കുട്ടി വെള്ളമെടുത്ത ശേഷം തിരികെ ട്രെയിനില്‍ കയറിയെന്ന നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചത്. കന്യാകുമാരിയില്‍ ഈ ട്രെയിന് യാത്ര അവസാനിപ്പിച്ചപ്പോള്‍ കുട്ടി ട്രെയിന്‍ മാറിക്കയറിയില്ല. കന്യാകുമാരി സ്റ്റേഷനില്‍ നിന്നും  വെള്ളമെടുത്തശേഷം അതേ ട്രെയിനില്‍ കുട്ടി തിരിച്ചുകയറി. കുട്ടി എത്തിയ ഐലന്റ് എക്സ്പ്രസ് 5.50ന് കന്യാകുമാരി എക്സ്പ്രസായി  ചെന്നൈ എഗ്മോറിലേക്ക് പോയി. ഇതിനിടെ, കുട്ടിയെ ഐലന്‍റ് എക്സ്പ്രസില്‍ കണ്ടെന്ന് ശുചീകരണ തൊഴിലാളി മൊഴി നല്‍കി. കുട്ടി പലതവണ ട്രെയിനില്‍ കയറുകയും ഇറങ്ങുകയും ചെയ്തുവെന്നും മൊഴി വ്യക്തമാക്കുന്നു. 

ട്രെയിനിലിരുന്നു കരുയുകയായിരുന്ന തസ്മിദിന്‍റെ ചിത്രം യാത്രക്കാരിയായ ബബിത പകര്‍ത്തിയതാണ് അന്വേഷണത്തെ ആദ്യഘട്ടം മുതല്‍ മുന്നോട്ട് നയിച്ചത്. കുട്ടി പാറശാല കഴിഞ്ഞും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്ന സ്ഥിരീകരിച്ചതും ബബിതായായിരുന്നു. ഇന്നലെ നാലു മണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ റയില്‍വേ സ്റ്റേനില്‍ നിന്ന് അസാമിലേക്ക് പോയ ട്രെയിനില്‍ കുട്ടിയുണ്ടെന്ന അഭ്യൂഹം പരക്കുന്നത്. രാത്രി 12 മണിക്ക്  പാലക്കാട് എത്തിയ  ട്രെയിന്‍ അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്ന ഫലം. 

ENGLISH SUMMARY:

Tasmeet was rescued from a gang in the train