'ഡബ്യുസിസി രൂപീകരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ചിലരിപ്പോഴില്ല. വഴിയില്‍ പിന്തിരിഞ്ഞു പോയവരെ മനസിലാക്കുന്നു. എതിര്‍നിലപാടെടുത്ത WCC അംഗത്തിന്റെ നിലപാടില്‍ ഒന്നും പറയാനില്ല. ഒാരോ വിഷയങ്ങളും ഒാരോരുത്തരില്‍ സ്വാധീനം ചെലുത്തുന്നത് ഒാരോ വിധത്തിലാണ്. എനിക്ക് സ്ത്രീകളോടാണ് എംപതി കൂടുതല്‍. പുരുഷന് കൊടുക്കുന്നതിനേക്കാള്‍ ഒരു സ്ത്രീക്ക് നൂറുതവണ കൂടുതല്‍ ഞാന്‍ മാപ്പു കൊടുക്കും.
ഒരു തരത്തിലും പുരുഷന്‍മാരെ വെറുത്തുകൊണ്ടല്ല അത് പറയുന്നത് അത്രത്തോളം അനുഭവിക്കുന്നുണ്ട് ഓരോ സ്ത്രീകളും. പത്തു വര്‍ഷം മുന്‍പള്ള പാര്‍വതിയല്ല ഞാനിപ്പോള്‍ ഞാനും ഒരുപാട് മാറി, ഒരുപാട് തിരുത്തി. അതുപോലെ ഇങ്ങനെ ചെയ്തിട്ടുള്ള ആള്‍ക്കാരുണ്ടെങ്കില്‍ അവരും ഇതില്‍ നിന്ന് പഠിക്കുമായിരിക്കും. നമ്മള്‍ വഴിതെളിച്ചു മുന്നോട്ട് പോകുന്ന ഈ പാതയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. കൂടുതലായി ഒന്നും അതില്‍ പറയാനില്ല'. പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്യുസിസി അംഗമായ പാര്‍വതി തിരുവോത്ത ്മനോരമന്യൂസ് കൗണ്ടര്‍ പോയന്റില്‍ നിലപാട് വ്യക്തമാക്കിയത്. ഡബ്യൂസിസി രൂപീകരണസമയത്ത് ഒപ്പമുണ്ടായിരുന്ന പ്രമുഖ താരം പിന്നീട് വഴിപിരിഞ്ഞു പോയിരുന്നു. ഇതിനോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പാര്‍വതി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സിനിമാ സംഘടനയായ അമ്മ ഇതുവരെ ഇക്കാര്യത്തില്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.