air-indi-threat

എയര്‍ ഇന്ത്യയുടെ മുംബൈ– തിരുവനന്തപുരം വിമാനത്തില്‍ ബോംബ് ഭീഷണി ലഭിച്ചത് വിമാനത്തിലെ ശുചിമുറിയില്‍ ടിഷ്യൂപേപ്പറില്‍ എഴുതിയ നിലയില്‍. തുടര്‍ന്ന് പൈലറ്റ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. സന്ദേശത്തെ തുടര്‍ന്ന് 8.10 ന് ഇറങ്ങേണ്ട വിമാനം 7.56ഓടെ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം ടാക്സി വേയിലേക്ക് മാറ്റിയ വിമാനത്തില്‍ സുരക്ഷാപരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഏറ്റെടുത്തു. അതേസമയം തിരുവനന്തപുരത്ത് നിന്നും മുംബൈക്ക് പോകേണ്ട യാത്രക്കാര്‍ക്കായി പകരം വിമാനം ഏര്‍പ്പെടുത്തി 

 
ENGLISH SUMMARY:

Bomb threat was received on a tissue paper in Air India Mumbai -Trivandrum flight's washroom.