TOPICS COVERED

 സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഇന്ന് മുതൽ ..പാലാ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ ഞായറാഴ്ച വരെയാണ് സമ്മേളനം. സഭ നേരിടുന്ന ആനുകാലിക വെല്ലുവിളികളും പ്രതിസന്ധികളും അസംബ്ലിയിൽ ചർച്ച ചെയ്യപ്പെടും.വൈകിട്ട്  പ്രാർത്ഥനകൾക്ക് ശേഷം നാളെയാണ് ഉദ്ഘാടന പരിപാടി.

ഭാരതകത്തോലിക്കാസഭയിലെ മെത്രാൻമാരുടെ സമ്മേളനത്തിന് ആതിഥ്യമരുളിയതിന് പിന്നാലെയാണ് ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയ്ക്കും പാലാ വേദിയാകുന്നത്. 50 ബിഷപ്പുമാർ, മുഖ്യവികാരി ജനറാൾമാർ, വൈദിക പ്രതിനിധികൾ, അൽമായർ തുടങ്ങി 348 അംഗങ്ങളാണ് 4 ദിവസം നീളുന്ന ആർക്കി എപ്പിസ്കോപ്പൽ അസംബ്ളിയിൽ പങ്കെടുക്കുന്നത്. പാലാ അൽഫോൻസിയൻ ഇൻസ്റ്റ‌ിറ്റ്യൂട്ടും പാലാ സെൻ്റ് തോമസ് കോളേജ് ക്യാമ്പസുമാണ് പ്രധാന വേദികൾ. കാലാനുസൃതമായ സഭാജീവിതവും ദൗത്യവും എന്ന പ്രമേ യത്തിലാണ് അസംബ്ലി ചേരുന്നത്.

കുർബ്ബാന ഏകീകരണം, നിർമലാ കോളജ് വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയാകും. കൊച്ചിയിൽ നടന്നുവരുന്ന സിനഡിൻ്റെ ഭാഗമായാണ് പാലായിൽ അസംബ്ലി ചേരുന്നത്. പാലാ രൂപതയുടെ സഹാ യമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കൻ സന്യാസജീവിതത്തിലേയ്ക്ക് മാറിയതോടെ സിനഡിൽ പുതിയ സഹായമെത്രാനെ പ്രഖ്യാപിക്കുമോ എന്നും രൂപത കാത്തിരിക്കുന്നുണ്ട്.

ENGLISH SUMMARY:

Syro Malabar Sabha Major Archi Episcopal Assembly from today