നടി ശ്രീലേഖ മിത്രയ്ക്കുണ്ടായ ദുരനുഭവം സ്ഥിരീകരിച്ച് സംവിധായകന്‍ ജോഷി ജോസഫ്. രഞ്ജിത്തിന്‍റെ മോശംപെരുമാറ്റം ശ്രീലേഖ അന്നുതന്നെ പറഞ്ഞിരുന്നു. ശ്രീലേഖ വന്നത് അഭിനയിക്കാന്‍ തന്നെയാണ്, ഒാഡിഷനുവേണ്ടിയല്ലന്നും ജോഷി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. നിയമനടപടിയുമായി ശ്രീലേഖ മുന്നോട്ടുപോകുമെന്ന് മനസിലാക്കുന്നു. എല്ലാ പിന്തുണയും നല്‍കുമെന്ന് ജോഷി ജോസഫ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടലിലെ ബാല്‍ക്കണിയില്‍വച്ച് മോശമായി പെരുമാറിയെന്ന് നടി. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ലൈംഗികമായി ഉപദ്രവിച്ചില്ല, എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കിയെന്നും നടി.
എതിര്‍പ്പറിയിച്ച് ഉടന്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പാലേരിമാണിക്യം സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് മടങ്ങിപ്പോയി. ബംഗാളിലിരുന്ന് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ശ്രീലേഖ മിത്ര.