indrans-on-ranjith

നേതൃസ്ഥാനത്തിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉയരുന്നതെന്ന് ഇന്ദ്രന്‍സ്. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരില്‍ ഓരോരുത്തര്‍ക്കും എന്തും പറയാമല്ലോ. പെട്ടെന്ന് അറിയുന്നത് അതല്ലേ? നമുക്ക് ചര്‍ച്ച ചെയ്യാന്‍ എളുപ്പവും നേതൃത്വസ്ഥാനത്തിരിക്കുന്നവരെ വിരല്‍ ചൂണ്ടുമ്പോഴല്ലേയെന്നും ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

ബംഗാളി നടി ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ പോലും തനിക്ക് അറിയില്ലെന്നും പിന്നെയല്ലേ ബംഗാളി നടിയെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതികളുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. നിയമവ്യവസ്ഥ മെച്ചമായതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാക്കാലത്തും ഇങ്ങനെയൊക്കെ തന്നെയാണെന്നും ഇടയ്ക്ക് എരിയും പുളിയും വേണ്ടേയെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Allegations are being made against Ranjith because he is in a leadership position, says Indrans.