കരിപ്പൂർ വിമാനത്താവളത്തിലെ ടോൾ നിരക്ക് വർധിപ്പിച്ചതിൽ വ്യാപകപ്രതിഷേധം. ടാക്സി ഡ്രൈവർമാർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനകളുടെ ടോൾനിരക്ക് പല മടങ്ങ് വർധിപ്പിച്ചതിന് എതിരെയാണ് പ്രതിഷേധം. ടോൾ നിരക്ക് കുറച്ചില്ലെങ്കിൽ ടാക്സി വാടക കൂട്ടേണ്ടി വരുമെന്നാണ് കരുണ ടാക്‌സി ഡ്രൈവര്‍മാരുടെ മുന്നറിയിപ്പ്. വിമാനത്താവള പരിസരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
സമര ജ്വാലക്ക് മുന്നോടിയായി പ്രവര്‍ത്തകര്‍ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ഹജ്ജ് ഹൗസ് പരിസരത്ത് നിന്ന് വിമാനത്താവളത്തിലേക്ക് മൗന ജാഥ നടത്തി. ന്യൂമാന്‍ ജംഗ്ഷനില്‍ ജാഥ പൊലീസ് തടഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെ ടോൾ നിരക്ക് വർധനക്കെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും അടക്കമുള്ള ഒട്ടേറെ സംഘടനകൾ പ്രതിഷേധത്തിലാണ്.