sreedevika-thulasidas

സർക്കാർ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകിയ നടി ശ്രീദേവിക. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന സാമാന്തരമായ കണ്ടെത്തൽ  2018 ഇൽ തന്നെ അമ്മ അസോസിയഷന് താൻ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ അമ്മ അസോസിയേഷൻ കണ്ണു തുറന്നു കണ്ട് നടപടിയെടുക്കണമെന്നും നടി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.  

 

വിദേശത്തായതിനായതിനാൽ കൂടുതൽ പ്രതികരിക്കാൻ ആകില്ലെന്നും  നടി  വ്യക്തമാക്കി.  2006 ൽ  സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് നടി പരാതിയിൽ പറയുന്നത്. പിന്നീട് പറഞ്ഞുറപ്പിച്ച വേതനവും നൽകിയില്ല. 2018ൽ ഗ്രീവിയൻസ് കമ്മിറ്റി രൂപീകരിച്ചശേഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി നടി അമ്മ അസോസിയേഷന് പരാതി നൽകിയത്.  

‘ചാഞ്ചാട്ടം’ സിനിമയുടെ സെറ്റില്‍വച്ച് സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയനും ആരോപിച്ചിരുന്നു. ദുരനുഭവങ്ങള്‍ ഒട്ടേറെയുണ്ടായെന്നും അത്തരക്കാര്‍ക്കെതിരെ പരസ്യമായി ചീത്ത വിളിച്ചു പ്രതികരിച്ചെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു. സിദ്ദിഖ് അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോള്‍ എന്തുകൊണ്ട് മല്‍സരിച്ചെന്നും ഗീത വിജയന്‍ ചോദിച്ചു

 

അതേസമയം തന്റെ സെറ്റില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ തുളസീദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഉണ്ടായെങ്കില്‍ അവര്‍ സന്തോഷത്തോടെ മടങ്ങില്ലല്ലോ എന്നും പ്രതികരിച്ചു. 

ENGLISH SUMMARY:

Actress Sree devika serious allegation against director