പത്തനംതിട്ട മുടിയൂര്‍ക്കോണത്ത് ഡിവൈഎഫ്ഐ നേതാവിനേയും കുടുംബത്തേയും വീടുകയറി ആക്രമിച്ചു. മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്ക്. കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന സംഘം വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. പൊലീസ് എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. കഞ്ചാവ് വില്‍പനക്കാരാണ് പിന്നിലെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. പന്തളം പൊലീസ് അന്വേഷണം തുടങ്ങി.