തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിതരണം ചെയ്തു. റവന്യൂമന്ത്രി കെ.രാജന്‍ മുഖ്യാതിഥിയായിരുന്നു. മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റ് ജയരാജ് വാര്യര്‍, ഫുട്ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില തുടങ്ങി പന്ത്രണ്ടു പേര്‍ക്കായിരുന്നു പുരസ്കാരം വിതരണം ചെയ്തത്. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സജീവ് മഞ്ഞില ചടങ്ങില്‍ അധ്യക്ഷനായിരുന്നു.