‘അമ്മ’ ഭരണസമിതിയുടെ കൂട്ടരാജിയില്‍ ഭിന്നതയുമായി സരയുവും അനന്യയും. രാജിവച്ചിട്ടില്ലെന്നാണ് ഇരുവരുടെയും നിലപാട്. അമ്മയിലെ കൂട്ടരാജിയില്‍ താന്‍ പ്രകടിപ്പിച്ചത് ഭിന്നതയല്ലെന്നും ആശങ്കയാണെന്നും വിനുമോഹന്‍ മനോരമ ന്യൂസിനോട്. പെന്‍ഷനും കൈനീട്ടവും മുടങ്ങുമോയെന്നതായിരുന്നു ആശങ്കയെന്നും വിനു മോഹന്‍

അമ്മയിലെ കൂട്ടരാജി ഒളിച്ചോട്ടമായി പോയെന്ന് നടൻ ബൈജു സന്തോഷ്. രാജി ശരിയായ തീരുമാനം അല്ല. ജനാധിപത്യപരമായി ആണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തെളിയിക്കാനും തയ്യാറാകണമെന്നും ബൈജു സന്തോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. കൂട്ടരാജി വേണ്ടിയിരുന്നില്ലെന്ന് നടന്‍ ഇർഷാദ്. വ്യക്തിപരമായി അനുകൂലിക്കുന്നില്ല. രാജിവച്ചില്ലെങ്കിൽ ഒളിച്ചോടി എന്ന് മാധ്യമങ്ങൾ പറയുമെന്നും ഇര്‍ഷാദ് പ്രതികരിച്ചു. 

അമ്മയിൽ കൂട്ടരാജിയുടെ ആവശ്യമില്ലായിരുന്നുവെന്ന് നടൻ കുഞ്ഞികൃഷ്ണൻ. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആയിരുന്നു. അമ്മയിലെ ഏതഗംത്തിനും പ്രസിഡൻ്റാകാം. അത് കാത്തിരുന്നു കാണാമെന്നും കുഞ്ഞികൃഷ്ണൻ. പ്രതികരിച്ചു. എന്നാല്‍ കൂട്ടരാജിയിൽ പ്രശ്നങ്ങളില്ലെന്നും പ്രതികരിച്ച നടന്‍ കോട്ടയം രമേശ് പ്രശ്നം അമ്മയ്ക്കല്ല, അമ്മയിലെ ചില അംഗങ്ങൾക്കെന്നും പറഞ്ഞു. എല്ലാം നല്ലതിനെന്നും കലങ്ങി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Artists reaction on AMMA panel dissolved over complaints