പരസ്യചിത്ര സംവിധായകനെതിരെ മോഡല്‍ ജ്യോതി മോഹന്‍. അഭിനയിക്കാന്‍ അവസരത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകനാണെന്ന് സ്വയം പരിചയപ്പെടുത്തിയാള്‍ സന്ദേശമയച്ചു. പിന്നാലെ രാത്രിയിൽ പ്രണയത്തിൽ പൊതിഞ്ഞ മെസ്സേജുകൾ വന്നു തുടങ്ങിയപ്പോൾ സംശയമായിയെന്നും ജ്യോതി മോഹൻ പറയുന്നു. പിന്നീട് സംവിധായകൻ വീട്ടിലേക്ക് ക്ഷണിച്ചു. താല്പര്യമില്ലെന്ന് അറിയിച്ചതോടെ സിനിമയിലേക്ക് വേണ്ടെന്ന് പറഞ്ഞു. കിടന്നുകൊടുത്തുള്ള സിനിമ തനിക്ക് വേണ്ടെന്ന് മറുപടി നൽകിയെന്നും ജ്യോതി മോഹന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.