the-father-didnot-give-the-key-son-sets-the-car-on-fire

TOPICS COVERED

പിതാവ് താക്കോൽ നൽകിയില്ലെന്ന കാരണത്താൽ മകൻ കാർ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി 21 വയസുകാരൻ ഡാനിഷ് മിൻഹാജാണ് അറസ്റ്റിലായത്. മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാർ കത്തിക്കുന്നതിന് മുൻപ് ഗൃഹോപകരണങ്ങളും തല്ലി തകർത്തിരുന്നു.

 

ഇന്നലെ വൈകുന്നേരം പുറത്ത് പോവാനായി ഡാനിഷ് മിൻഹാജ് പിതാവിനോട് കാർ ആവശ്യപ്പെട്ടു. താക്കോൽ തരാനാകില്ലെന്ന് പിതാവ് പറഞ്ഞതോടെയാണ് യുവാവ് കാറിന് തീയിട്ടത്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് കാറിൽ ഒഴിച്ച് ആയിരുന്നു തീ ഇട്ടത്.

കാർ പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പടർന്നതോടെ വീടിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് യുവാവ് വീട്ടിലെ ഗൃഹപ്പകരണങ്ങളും തല്ലി തകർത്തു. യുവാവിന് ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാലാണ് കാർ നൽകാതിരുന്നത് എന്ന് പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

The father didnot give the key; Son sets the car on fire