Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്റ് ഡയറക്ടര്‍ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍‌ പകര്‍ത്തിയെന്ന് പരാതിപ്പെട്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം.  ഹൈദരാബാദില്‍ നല്‍കിയ കേസ് കേരളത്തിേലക്ക് മാറ്റാന്‍ താല്‍പര്യമുണ്ടോയെന്ന് സംഘം ആരാഞ്ഞതായി പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.  ഹൈദരബാദില്‍ താമസിക്കുന്നതിനാല്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്.  നീതിവേണമെന്നും  പ്രതിയെ പിടികൂടണമെന്നും പരമാവധി വേദന അനുഭവിച്ചെന്നും പരാതിക്കാരി പറഞ്ഞു. 2021 സെപ്റ്റംബറില്‍ ഷൂട്ടിങ്ങ് ദിവസം ഹൈദരബാദിലെ ഹോട്ടലിലേക്ക് വിളിച്ച് ലഹരിപാനീയം നല്‍കി മയക്കിയാണ് പീഡിപ്പിച്ചത് . നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും അവര്‍ പറയുന്നു. 2023ല്‍ നല്‍കിയ പരാതിയില്‍ പ്രതിയായ അസി.ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെ തിരഞ്ഞ് ഹൈദരബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും പിടികൂടാനായില്ലെന്ന് പരാതിക്കാരി പറയുന്നു. 

 
ENGLISH SUMMARY:

Hyderabad police book 'Bro Daddy' assistant director for sexual assault on junior artist