siddique-case29

തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിന് എതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവാണ്  ലഭിച്ചത്. അതേ സമയം പ്രതിരോധം തീര്‍ക്കാനായി സിദ്ദിഖും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു 

 

മാസ്കറ്റ് ഹോട്ടലില്‍വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്ന് പരാതി സാധൂകരിക്കുന്ന തെളിവുകളാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിന്‍റെ രേഖകളും  ഗസ്റ്റ് രജിസ്റ്ററില്‍ പരാതിക്കാരിയായ നടി അതേ ദിവസം സിദ്ദിഖിനെ കാണുന്നതിനായി ഒപ്പിട്ടതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചതായാണ് വിവരം.  . കൻ്റോൻമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവ് ശേഖരിച്ചത്. നടിയുടെ പരാതിയിന്മേൽ, സിദ്ധിക്കിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണികുറ്റവും ചുമത്തിയിട്ടുണ്ട്. 

സിനിമ ചര്‍ച്ചകള്‍ക്കായി തന്നെ ഹോട്ടലിലേക്ക് സിദീഖ് വിളിച്ചുവരുത്തുകയായിരുന്നുെവന്ന് നടി പറഞ്ഞു . മുറിയില്‍ എത്തിയശേഷമാണ് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു.  കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതോടെ  സിദ്ദിഖ് കോടതിയെ സമീപിച്ചു  പരാതിയുടെ പകര്‍പ്പും എഫ്.ഐ.ആര്‍ പകര്‍പ്പും തേടിയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഒന്നിനെ  സിദ്ദിഖ് സമീപിച്ചത്  

ENGLISH SUMMARY:

Siddique, complainant stayed at Mascot hotel during the same time in 2016: Cops collect evidence