നടിയുടെ പരാതിയില്‍ വി.എസ് ചന്ദ്രശേഖരനെതിരെ കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് ചന്ദ്രശേഖരന്‍, ഒന്നാംപ്രതി കണ്ടാലറിയാവുന്ന ആള്‍. ബലാല്‍സംഗം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. നഗരത്തിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ഒന്നാംപ്രതി പീഡിപ്പിച്ചുവെന്ന് നടിയുടെ മൊഴി. ഒന്നാംപ്രതിയുടെ മുറിയിലാക്കി ചന്ദ്രശേഖരന്‍ മുറി പുറത്തുനിന്ന് പൂട്ടിയെന്നാണ് മൊഴി.