വെള്ളാർമല മുണ്ടക്കൈ പ്രദേശത്ത് ഒരു പാട്ടുസംഘമുണ്ട്. അവിടെ എന്തിനും ഏതിനും മുന്നിലുണ്ടായിരുന്നവർ. നഷ്ടക്കഥകൾ മാത്രം കേള്‍ക്കുന്ന ആ ഭൂമിയിൽ അവർ വീണ്ടും ഒന്നിച്ചു.
ഉള്ളിലൊരു കനൽ എരിയുന്നുണ്ട്. പുഞ്ചിരിമട്ടത്ത് പടുത്തുയർത്തിയ വീടിന്റെ മുകളിൽ വന്നു കൂടിയ പാറക്കെട്ടുകൾക്ക് മുകളിൽ ഇരുന്നാണ് ജിജീഷ് പാടുന്നത്. സഹോദരനെ ഉരുളെടുത്തു.
രണ്ടായിരത്തിലാണ് ജിനീഷും ജിജീഷും ഒത്തുകൂടി ഇല്ലം എന്ന ബാൻഡ് തുടങ്ങുന്നത്. പിന്നീട് ആ പ്രദേശത്തെ എല്ലാ പരിപാടിയിലും ഒന്നിച്ച് പാട്ടുകൾ പാടി. ഇന്ന് ദുരന്തഭൂമിയിൽ അവർ വീണ്ടും ഒത്തുകൂടി. കൂട്ടത്തിൽ ചെറുപ്പം അശ്വിൻ ആണ്. മാന്ത്രിക വിരലുകളിലൂടെ പിയാനോയിൽ അത്ഭുതം തീർത്തിരുന്നു. ആ രാത്രിയിൽ വീടുൾപ്പെടെ എല്ലാം നഷ്ടമായി.