Ashiq-Abu30

സംവിധായകൻ ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വമാണ് ഫെഫ്കയുടേത് എന്നാരോപിച്ചാണ് രാജി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം അവലംബിച്ച ഫെഫ്ക വാർത്താക്കുറിപ്പിറക്കി വാചക കസർത്ത് നടത്തി. സിനിമയുടെ പ്രതിഫലം നിർമാതാവിൽനിന്ന് വാങ്ങി തരാൻ താൻ നൽകിയ പരാതിയിൽ ഇടപെട്ടതിന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ കമ്മിഷൻ ചോദിച്ചുവെന്നും ആഷിക് അബു ആരോപിച്ചു. എന്നാൽ ആഷിക് അബു കാലങ്ങളായി കലഹിച്ചു നിൽക്കുന്നയാളാണെന്നും സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ അംഗങ്ങൾ രശീത് വാങ്ങി പ്രവർത്തന ഫണ്ടിലേക്ക് സ്വമേധയ സംഭാവന നൽകുന്നത് ട്രേഡ് യൂണിയൻ ചരിത്രത്തിന്റെ ഭാഗമാണെന്നാണ് ഫെഫ്കയുടെ വിശദീകരണം.

 
ENGLISH SUMMARY:

Ashiq Abu resigned from Fefka