കാഫിർ വ്യാജ സ്ക്രീൻ ഷോട്ടിൽ ആരോപണ വിധേയനായ എം എസ് എഫ് നേതാവ് പി. കെ മുഹമ്മദ് കാസിമിൻ്റെ ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചു.സൈബർ സെൽ പരിശോധന നടത്തിയ അതേ ഫോണാണു ഫൊറൻസിക് പരിശോധനക്ക് അയച്ചത്.കാസിമിനെ പൂർണമായി കുറ്റവിമുക്തനാക്കാനാവില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഫോറൻസിക് പരിശോധന.സ്ക്രീൻ ഷോട്ട് ആദ്യ ഘട്ടത്തിൽ പ്രചരിപ്പിച്ച ഇടതു സൈബർ ഗ്രൂപ്പായ റെഡ് എൻകൗണ്ടേഴ്സിൻ്റെ അഡ്മിൻ റിബേഷിൻ്റെയും പോരാളി ഷാജി അഡ്മിൻ വഹാബിൻ്റെയും ഫോണുകൾ നേരത്തെ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിൻ്റെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.