സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കൊച്ചിയില്‍ രാത്രി തുടങ്ങിയ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പതിനഞ്ച് സെൻ്റീമീറ്റർ വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാം ഷട്ടറുകൾ വീണ്ടും തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്ടും കാസര്‍കോട്ടും വയനാട്ടിലും രാത്രി ശക്തമായ മഴ ലഭിച്ചു.