anvarsp

മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പി.വി.അൻവർ എംഎൽഎയുടെ പ്രതിഷേധം. എഡിജിപി. എം ആർ അജിത്കുമാറിനെതിരെ ഗുരുതരമായ അഴിമതി ആരോപണവും ഉന്നയിച്ചു. വ്യാഴാഴ്ച വൈകിട്ട് എസ്പിയുടെ ക്യാംപ് ഓഫീസിലേക്ക് പി.വി. അൻവർ കയറാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇടതുപക്ഷ എംഎൽഎ തന്നെ എസ്പിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിക്കുന്നത് സർക്കാരിനെ തന്നെ പ്രതിരോധത്തിൽ ആക്കുകയാണ്.    

 

എസ് പിയുടെ ഓഫീസിന് മുന്നിൽ പോസ്റ്ററുകളുമായെത്തി കസേരയിട്ടായിരുന്നു എംഎൽഎയുടെ സമരം. ലൈഫ്മിഷൻ പദ്ധതി എസ് പി അട്ടിമറിക്കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

എഡിജിപി എംആർ അജിത് കുമാർ ഇൻ്റലിജൻ്റ്സ് വിവരങ്ങൾ ചോർത്തി നൽകിയെന്നും പണം കൈപ്പറ്റിയെന്നും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കാൻ ശ്രമിച്ചന്നും എംഎൽഎ ആക്ഷേപമുയർത്തി.

അനുമതിയില്ലാതെ മുറിച്ച മരങ്ങളുടെ കുറ്റി കാണണമെന്ന് ആവശ്യപ്പെട്ട് പി വി അൻവർ എം എൽ എ. എസ്പിയുടെ ക്യാംപ് ഓഫീസിൽ പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു. അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്ന പി.വി. അൻവറിൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു.

ENGLISH SUMMARY:

pv anwar mla strike against sp