mohanlal-04

ഞാന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം. വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. അമ്മ’യുടെ ചുമതല ഏറ്റെടുക്കാന്‍ പല ഘട്ടങ്ങളിലും മടിച്ചിരുന്നെന്നും മോഹന്‍ ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്, ഞാനും മൊഴി നല്‍കിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിഡിയോ കാണാം.

 

‘അമ്മ’ മാത്രമല്ല, എല്ലാവരുമാണ് മറുപടി പറയേണ്ടത്, അതുകൊണ്ട് ഒഴിഞ്ഞെന്നു മോഹന്‍ലാല്‍. എന്തിനും ഏതിനും ‘അമ്മ’യെ മാത്രം കുറ്റപ്പെടുത്തുന്നു. ‘എല്ലാവരും ആലോചിച്ചാണ് ഞാന്‍ ‘അമ്മ’യില്‍ നിന്ന് ഒഴിഞ്ഞത്. ‘ദയവുചെയ്ത് ഞങ്ങളിലേക്ക് മാത്രം കാര്യങ്ങള്‍ തിരിക്കരുത്. ആയിരങ്ങളുടെ ജീവിതമാണ്, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രിയാണെന്നും മോഹന്‍ലാല്‍.

ജഗദീഷിനെ ഉന്നമിട്ട് ലാല്‍. ‘ഒരുപാടുപേര്‍ പറയുന്നു, അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്നൊക്കെ. അവര്‍ വന്ന് കാര്യങ്ങള്‍ ഏറ്റെടുക്കട്ടെ എന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ENGLISH SUMMARY:

Actor mohanlal on hema committee report