സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് പരാതി നല്‍കിയ യുവാവ്,, തനിക്കെതിരെ ഉന്നയിച്ച  ആരോപണം നിഷേധിച്ച് നടി രേവതി. തന്‍റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക്  അയച്ചുവെന്നായിരുന്നു യുവാവിന്‍റെ ആരോപണം. ആരോപണം തെറ്റായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് രേവതി

അതേസമയം, ലൈംഗിക പീഡനപരാതിയില്‍  കൂടുതല്‍ സിനിമക്കാര്‍ക്കെതിരെ കേസ്. സംവിധായകരായ രഞ്ജിത്ത്, ശ്രീകുമാര്‍ മേനോന്‍, നടന്മാരായ ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. രഞ്ജിത്തിനെതിരെയും ഇടവേള ബാബുവിനെതിരെയും റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കസബ പൊലീസ് രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തത്. പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് പ്രത്യേക അന്വേഷണസംഘത്തിന് സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നഗ്നചിത്രം മൊബൈല്‍ ഫോണിലൂടെ അയച്ചതിനും  എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012 ല്‍ ബെംഗളൂരിവിലെ നക്ഷത്ര ഹോട്ടലില്‍ വെച്ച് രജ്ഞിത്ത് പീഡിപ്പിച്ചെന്നും നടിക്ക് അയച്ച് കൊടുത്തുവെന്നുമാണ് മൊഴി. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പീഡന പരാതിയിലാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മരട് പൊലീസ് കേസെടുത്തത്. 2020ല്‍ പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി  പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ പരാതിക്കാരി കേരളത്തില്‍ അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി നാളെ പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും.

ബാബുരാജിനെതിരെയും പരാതിക്കാരി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. സിനിമാചിത്രീകരണത്തിനിടെ മോശമായി സംസാരിച്ചെന്ന യുവനടിയുടെ പരാതിയിലാണ്  നടന്മാരായ ഇടവേള ബാബുവിന്‍റെയും സുധീഷിന്‍റെയും പേരില്‍ നടക്കാവ് പൊലീസ് കേസെടുത്തത്. അമ്മയില്‍ അംഗത്വം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികാനുകൂല്യം ആവശ്യപ്പെട്ടാന്നാണ് ഇടവേള ബാബുവിനെതിരെയുള്ള മൊഴി.

ENGLISH SUMMARY:

Actress revathis reaction on allegations