ranjith-04

ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കോഴിക്കോട്ടെ യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു.   കസബ പൊലീസ് ആണ് കേസെടുത്തത്. പ്രകൃതി വിരുദ്ധ പീഡനം , ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.  മാങ്കാവ് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. ബെംഗളൂരുവിലെ ഹോട്ടലിൽ എത്തിച്ച് രഞ്ജിത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നഗ്ന ചിത്രങ്ങൾ എടുത്തെന്നുമാണ് പരാതി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 
ENGLISH SUMMARY:

Man files sexual assault complaint against director Ranjith Kerala Police registers case