shrikumar-menon-02

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പീഡന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഇ–മെയില്‍ വഴി നല്‍കിയ പരാതിയിലാണ് കൊച്ചി മരട് പൊലീസ് കേസെടുത്തത്. 2020ല്‍ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചതെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നിലവില്‍ പരാതിക്കാരി കേരളത്തില്‍ അല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി നാളെ പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും. ബാബുരാജിനെതിരെയും പരാതിക്കാരി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

‘2020 ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ എന്നെ ഇരയാക്കിയത്.’ പിന്നെ അയാളെ കണ്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ENGLISH SUMMARY:

Police Case against film director Shrikumar Menon