ആലപ്പുഴ കൈനകരിയില്‍ ഹൗസ് ബോട്ടില്‍നിന്ന് വീണ് കാണാതായ സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തി. ചാവറ ബോട്ട് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കിടങ്ങാംപറമ്പ് വേണി നിവാസിൽ സന്തോഷ് (49) ആണ് മരിച്ചത്. എസ്ഡിവി സ്കൂളിലെ എസ്എസ്എൽസി ബാച്ചുകാരായ 16 പേർ ഹൗസ് ബോട്ട് യാത്ര നടത്തുന്നതിനിടെ കൈനകരിയിൽ വച്ചാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയും പുളിങ്കുന്ന് പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തോണ്ടൻകുളങ്ങരയിൽ ടാക്സി ഓടിക്കുകയായിരുന്നു സന്തോഷ്.