anwar-adgp

TOPICS COVERED

എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ.  ഇയാളുടെ പ്രവര്‍ത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ്.  വന്‍ അഴിമതിയാണ്  നടക്കുന്നത്. അജിത് കുമാറിന്‍റെ ഭാര്യയുടെ ചില ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്നതെന്നും ഇപ്പോള്‍ അവരുടെ പേര് വലിച്ചിഴയ്ക്കുന്നില്ലെന്നും ആവശ്യമുള്ളപ്പോള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും 

 

പ്രധാന രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും കോളുകള്‍ ചോര്‍ത്താനാണെന്നും പി.വി.അന്‍വര്‍ തുറന്നടിച്ചു. 

പത്തംതിട്ട എസ്പിയുടെ ഫോള്‍കോള്‍ ചോര്‍ത്തിയതില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. പൊലീസിന്‍റെ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനാണ് ശ്രമിച്ചത് . സര്‍ക്കാരിന്‍റെ  ബോധ്യപ്പെടുത്താന്‍ ഫോണ്‍ ചോര്‍ത്തിയത് ഗതികേടുകൊണ്ടാണ്. പൊലീസിനെ വെല്ലുവിളിച്ച പി.വി.അന്‍വര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

 

എസ്.പി സുജിത് ദാസ് ഐപിഎസ് കിട്ടുന്നതിന് മുന്‍പ് കസ്റ്റംസിലായിരുന്നുവെന്നും അന്ന് സ്വര്‍ണക്കടത്തിന് കൂട്ട് നിന്നുവെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിക്കാതെ വിടുന്നു. വിവരം സുജിത് ദാസിനെ അറിയിക്കുന്നു, അവര്‍ വാഹനംതടഞ്ഞ് പിടിക്കുന്നു. 

സ്വര്‍ണക്കടത്തുകാരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് സ്വര്‍ണം പങ്കുവയ്ക്കുന്നുവെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. 

വിമാനത്താവളത്തില്‍വച്ച് സ്വര്‍ണം പിടിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഈ വഴിയില്‍ സ്വര്‍ണം തട്ടുന്നതെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. പി.ശശി ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പല തവണ ഇത്തരം കാര്യങ്ങള്‍ പി.ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇങ്ങനെ മുന്നോട്ടുപോയാല്‍ പാര്‍ട്ടി സംവിധാനങ്ങളും മുഖ്യമന്ത്രിയും  മറുപടി പറയേണ്ടിവരും. മുഖ്യമന്ത്രിയെ ഈ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Chief Minister’s political secy P Sasi a failure, MLA Anvar strikes again