കോവിഡ് പ്രോട്ടോകോളുകള്‍ മാറിയിട്ടും വാര്‍ഷിക പൊതുയോഗം ഓണ്‍ലൈനായി നടത്താനുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ നീക്കത്തിനെതിരെ ഒരു വിഭാഗം ഓഹരി ഉടമകള്‍ രംഗത്ത്. ഉന്നതരായ ഓഹരി ഉടമകളുടെ വാക്കുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി തങ്ങള്‍ക്ക് പറയാനുള്ള അവസരം നിഷേധിക്കാനാണ് ഓണ്‍ലൈന്‍ യോഗമെന്നാണ് വിമര്‍ശനം
കോവിഡിന് മുമ്പാണ് നേരിട്ടുള്ള യോഗം അവസാനമായി നടന്നത്. ഇതിനുശേഷം നടന്നതൊക്കെയും ഓണ്‍ലൈനിലാണ്. കാരണം പറഞ്ഞത് കോവിഡ് പ്രോട്ടോകോള്‍ എന്ന്..ഇരുപത് മിനിറ്റുകൊണ്ട് അവസാനിക്കുന്നതായിരുന്നു യോഗങ്ങള്‍. കോവിഡ‍് പ്രോട്ടോകോള്‍ നീങ്ങിയിട്ടും ഇത് തുടരുന്നത് ചോദ്യങ്ങളെ ഭയക്കുന്നതുകൊണ്ടെന്ന് ഓഹരി ഉടമകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നല്‍കാനാണ് നീക്കം.
പതിനഞ്ചാമത് വാര്‍ഷിക പൊതുയോഗം നടക്കുന്നത് സെപ്തംബര്‍ 23നാണ്. യോഗത്തെ കുറിച്ച് ഓഹരി ഉടമകള്‍ക്ക് വിവരം നല്‍കുന്നില്ലെന്നും സിപിഎം മുഖപത്രത്തില്‍ മാത്രം അറിയിപ്പ് നല്‍കുന്നുവെന്നും ആക്ഷേപമുയരുന്നുണ്ട്. എംഡിയുടെ ശമ്പള വര്‍ധനയും ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കമുള്ളവയുമാണ് ഇക്കുറി യോഗത്തില്‍ അജണ്ട.