crime-kannur

TOPICS COVERED

ഡിവോഴ്സ് കേസ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ദിവ്യശ്രീയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. പൊലീസുകാരിയായ ദിവ്യശ്രീ കോടതിയില്‍ കേസിന്റെ വിചാരണക്കായി പോയി തിരിച്ചുവന്നു, പിന്നാലെ ശബരിമല ഡ്യൂട്ടിക്ക് പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി രാജേഷ് വീട്ടിലേക്ക് അതിക്രമിച്ചു കടന്നെത്തിയത്. പത്തുമണിയുടെ വണ്ടിക്ക് പോവാനിരിക്കെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. മദ്യത്തിനും ലഹരിക്കും അടിമയായ രാജേഷിനൊപ്പം സ്ഥിരം പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു ദിവ്യശ്രീയുടേത്.  

കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഇന്നലെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കാസർകോട് ചന്തേര  സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയാണ് വൈകിട്ട് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വധശ്രമം തടയുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കൊലയ്ക്ക് ശേഷം മുങ്ങിയ ഭർത്താവ് രാജേഷിനെ കണ്ണൂർ ടൗണിലെ പുതിയ തെരുവിൽ നിന്ന് വളപട്ടണം പൊലീസ് പിടികൂടി. . ദിവ്യശ്രീയെ മർദ്ദിച്ചതിനും വണ്ടി ഇടിപ്പിച്ചതിനും ഭർത്താവിനെതിരെ പയ്യന്നൂർ പൊലീസിൽ നേരത്തെ കേസുണ്ട്.

Google News Logo Follow Us on Google News

Choos news.google.com
Divyashree was killed by her husband while the divorce case was proceeding in the court. :

Divyashree was killed by her husband while the divorce case was proceeding in the court. Accused Rajesh reached there into the house while she was preparing to leave for Sabarimala duty.