സിനിമാ മേഖലയില്‍ സ്ത്രീകള്‍ അവര്‍ നേരിട്ട ദുരഅനുഭവങ്ങള്‍ ധൈര്യത്തോടെ തുറന്ന് പറയണമെന്ന് നടി ഷീല മനോരമ ന്യൂസിനോട്. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ സെറ്റില്‍ ചില സ്ത്രീകള്‍ അവര്‍നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊന്നും തുറന്ന് പറയാന്‍ അവസരങ്ങളോ സാഹചര്യങ്ങളോ ഇല്ലായിരുന്നുവെന്നും നടി ഷീല.
എന്ത് കൊണ്ടാണ് ഇത്രയും പേരുകളുള്ളപ്പോള്‍ ചില നടന്‍മാരുടെ പേരുകള്‍ മാത്രം പറയുന്നത് എന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും ഷീല അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസി സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും ഷീല കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരം ഒരുക്കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു.
Actress sheela on hema committee report wcc malayalam film industry