pinarayi-vijayan-04
  • പുഴുക്കുത്തുകളെ പൊലീസില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി
  • ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; നടപടി ഇനിയും തുടരുമെന്നും പിണറായി
  • സംസ്ഥാനത്ത് ഭദ്രമായ സാമൂഹിക ജീവിതമെന്ന് മുഖ്യമന്ത്രി

പുഴുക്കുത്തുകളെ പൊലീസില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നടപടി ഇനിയും തുടരുമെന്നും പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി. പൊലീസില്‍ വലിയ മാറ്റങ്ങള്‍ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതില്‍ നിന്ന് മുഖംതിരിച്ചു നില്‍ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പൊലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കലാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

സംസ്ഥാനത്ത് ഭദ്രമായ സാമൂഹിക ജീവിതമെന്ന് മുഖ്യമന്ത്രി. ക്രമസമാധാനത്തെപ്പറ്റി ആര്‍ക്കും പരാതിയില്ല. ശാസ്ത്രീയമായ കേസന്വേഷണത്തില്‍ പൊലീസ് മികവ് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:

Police association state meeting CM Pinarayi Vijayan on kerala Police