സോളര്‍ കേസ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അട്ടിമറിച്ചു എന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറയുന്ന ആളുടെ ശബ്ദരേഖരാണ് അന്‍വര്‍ പുറത്തുവിട്ടത്. പല പ്രമുഖരേയും സോളര്‍ കേസില്‍നിന്ന് രക്ഷപ്പെടുത്തിയത് എം.ആര്‍.അജിത്കുമാറാണ്. അജിത്കുമാറിനും എസ്പി സുജിത് ദാസിനും സ്വര്‍ണക്കടത്ത് ബന്ധമെന്നും പരാമര്‍ശം. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തുന്നുവെന്നും ആരോപണം.
എഡിജിപി എം.ആര്‍. അജിത്കുമാര്‍ കൊട്ടാരം നിര്‍മിക്കുകയാണെന്നും പി.വി. അന്‍വര്‍ ആരോപിക്കുന്നു. അജിത്കുമാര്‍ കവടിയാര്‍ കൊട്ടാരത്തിനടുത്ത് വന്‍വിലയ്ക്ക് സ്ഥലം വാങ്ങി. 75 ലക്ഷം രൂപയാണ് ആ പ്രദേശത്ത് സെന്‍റിന് വില. 10 സെന്‍റ് അജിത്കുമാറിന്‍റെ പേരില്‍. 12 സെന്‍റ് അളിയന്‍റെ പേരില്‍. 12,000 സ്ക്വയര്‍ ഫീറ്റുള്ള വീടാണ് അജിത്കുമാര്‍ ആ സ്ഥലത്ത് നിര്‍മിക്കുന്നത്. ആരോപണങ്ങള്‍ വിരമിച്ച ജഡ്ജി അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. എം.ആര്‍ അജിത്കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. സിപിഎം തീരുമാനിക്കട്ടെയെന്നും അന്‍വര്‍.
എടവണ്ണ റിതാന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് യഥാര്‍ഥ പ്രതി അല്ലെന്ന് കുടുംബം പറഞ്ഞെന്ന് അന്‍വര്‍. മരിച്ച ആളുടെ ഫോണില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടായിരുന്നു. ആ വിവരങ്ങള്‍ വരുന്നത് എസ്.പി സുജിത് ദാസിനടുത്തേയ്ക്കാണെന്നും കേസ് വഴിതിരിച്ചുവിട്ടെന്നും അന്‍വര്‍.