pinarayi-vijayan-03

 

 

പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണം നടത്തും. ഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് എഡിജിപി എം.ആര്‍. അജിത്കുമാറിനെ ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.  പൊലീസിലെ പുഴുക്കുത്തുകളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറ​ഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നടപടി ഇനിയും തുടരുമെന്നും മുഖ്യമന്ത്രി. പൊലീസില്‍ വലിയ മാറ്റങ്ങള്‍ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതില്‍ നിന്ന് മുഖംതിരിച്ചു നില്‍ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പൊലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട്  എം.ആര്.അജിത്കുമാര് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തും നല്കിയിരുന്നു.

 

പുഴുക്കുത്തുകളെ പൊലീസില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നടപടി ഇനിയും തുടരുമെന്നും പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി. പൊലീസില്‍ വലിയ മാറ്റങ്ങള്‍ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതില്‍ നിന്ന് മുഖംതിരിച്ചു നില്ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പൊലീസിനെ കൂടുതല്‍ ജനകീയവല്ക്കരിക്കലാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

സംസ്ഥാനത്ത് ഭദ്രമായ സാമൂഹിക ജീവിതമെന്ന് മുഖ്യമന്ത്രി. ക്രമസമാധാനത്തെപ്പറ്റി ആര്‍ക്കും പരാതിയില്ല. ശാസ്ത്രീയമായ കേസന്വേഷണത്തില് പൊലീസ് മികവ് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY:

P.V. Anvar's allegation: CM announces investigation against ADGP