pappanamcode-fire-03

തിരുവനന്തപുരം പാപ്പനംകോട്  തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. കടമുറി പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഓഫീസിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളം സ്വദേശി വൈഷ്ണവയും ആ സമയം കടയിലുണ്ടായിരുന്ന ഒരു പുരുഷനുമാണ് മരിച്ചത്. പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മുഖം വ്യക്തമല്ലാത്ത തരത്തിൽ പൊള്ളൽ ഏറ്റിട്ടുണ്ട്. 

 

ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെ ആയിരുന്നു പാപ്പനംകോട് ജങ്ഷനിലെ കെട്ടിടത്തില്‍  തീപിടുത്തമുണ്ടായത്. അപകടത്തിൽ മരിച്ച വൈഷ്ണവ നാല് വർഷമായി വിവാഹ ബന്ധം വേർപെട്ട് പാപ്പനംകോട് ദിക്കു ബലിക്കളത്തിന് സമീപം വടയ്ക്ക് താമസിക്കുകയാണ്. ഷോർട്ട് സർക്യുട്ടാണ് അപകട കാരണമെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ , ഷോർട്ട് സർക്യുട്ട് അല്ല അപകട കാരണമെന്ന് കെഎസ്‌ഇബി സ്‌Lfരീകരിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. ദുരൂഹതയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടിയും, ജി ആർ അനിലും പറഞ്ഞു. 

പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാജൻ. രാവിലെ സ്ഥാപനത്തിനുള്ളിൽ ഒരാൾ എത്തി ബഹളം വെച്ചിരുന്നതായും സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും മരിച്ച പുരുഷനും തമ്മിലുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, വി ശിവൻകുട്ടി, ജില്ലാ കലക്ടർ അനുകുമാരി സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ അപകടസ്ഥലത്ത് എത്തി പ്രഥമിക പരിശോധന നടത്തി.

ENGLISH SUMMARY:

2 killed as massive fire rips through building in Thiruvananthapuram pappanamcode