premkumar3

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കി. ആരോപണ വിധേയനായ രഞ്ജിത് രാജിവച്ച ഒഴിവിലാണ് നിയമനം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍. അക്കാമി മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എന്നിവരെ ചെയര്‍മാനായി നിയോഗിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ജനുവരിയില്‍ നിലവിലെ ജനറല്‍ കൗണ്‍സിലിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ പുതിയ ചെയര്‍മാനെ നിയോഗിക്കേണ്ടതില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പ് സ്വീകരിച്ച നിലപാട്. രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടനമാണ് ഇനി അക്കാമിക്കുമുന്നിലുള്ള പ്രധാന പരിപാടി. ഇതിനായി നേരത്തെ തന്നെ സംവിധാനമുള്ളതിനാല്‍ അക്കാദമി തലപ്പത്തെ മാറ്റം ബാധിക്കില്ലെന്നാണ് സാംസ്കാരിക വകുപ്പിന്റെ വിലയിരുത്തല്‍

 
ENGLISH SUMMARY:

Premkumar has the temporary charge of the Chairman of the Film Academy